പന്തളം : മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കൽ നടന്നു. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരൻ തഴക്കര കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. രാവിലെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടന്നു. വിദ്യാരംഭം കുറിച്ച കുട്ടികൾക്ക് പ്രണവം ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങുകൾക്ക് മോഹനനചന്ദ്രൻ, വിനോദ് മുളമ്പുഴ, സി. ഹരിലാൽ, സജി. റ്റി, അമൃതകല, സതിഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകി.