പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന നേതാക്കൾഅടക്കമുള്ള പത്ത് പ്രവർർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, സംസ്ഥാന സമിതി അംഗം ടി.ആർ. അജിത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കാദംബരി, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം, ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ടി.വി. അഭിലാഷ്, നിധീഷ് തിരുവല്ല, രാജ്കുമാർഎന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് നേതാക്കളടക്കമുള്ളവർ ശരണം വിളികളോടെ നിലയ്ക്കലിൽഎത്തിയത്. നിലക്കൽ പൊലീസ് സ്റ്റേഷനിൽഎത്തിച്ച ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടയച്ചു.