പത്തനംതിട്ട: ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. പത്തനംതിട്ടയിൽ കോൺഗ്രസിന്റെ പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം നിലനിർത്താൻ വേണ്ടി അവസാനം വരെയും കോൺഗ്രസ് നിലകൊള്ളും. ശബരിമലയെ കലാപഭൂമിയാക്കാൻ സമ്മതിക്കില്ല. ശബരിമലയിൽ നടന്ന സംഭവങ്ങൾ ഏതൊരാളെയും വേദനിപ്പിക്കുന്നതാണ്.പൊലീസ് എല്ലാ പരിധിയും വിട്ടാണ് മുന്നോട്ട് പോകുന്നത്. എന്തും ചെയ്യാൻ തയ്യാറായി ആർ. എസ്.എസ്, ബി.ജെ.പി അക്രമികളും ആർക്ക് എന്ത് സംഭവിച്ചാലും അടിച്ചൊതുക്കാൻ പൊലീസും നിലകൊള്ളുകയാണ്. നിക്ഷേധാത്മക നിലപാടാണ് ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.. ബി.ജെ.പിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനോട് ഓർഡിനൻസ് കൊണ്ടുവരാൻ എന്ത് കൊണ്ട് പറയുന്നില്ല. രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന ഓർമ്മയിൽ വേണം ഇവിടുത്തെനേതാക്കൾ സംസാരിക്കാൻ. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കണമെങ്കിൽ സംസ്ഥാന സർക്കാർ പറയണമെന്ന ബി.ജെ.പി നിലപാട് പരിഹാസ്വമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് രാഷ്ടീയ കാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ, ആന്റോ ആന്റണി എം.പി, മുൻ സി.സി.സി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ജി.പ്രതാപ വർമ്മ തമ്പാൻ, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു. മാന്നാർ അബ്ദുൾ ലത്തീഫ്, മാലേത്ത് സരളാദേവി, സതീഷ് കൊച്ചു പറമ്പിൽ, ഡി.സി.സി ഭാരവാഹികളായ കെ.ജി.അനിത, ലിജു ജോർജ്, സാമുവൽ കിഴക്കുപുറം, സോജി മെഴുവേലി, എ.സുരേഷ് കുമാർ കെ.കെ.റോയിസൺ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റിങ്കു ചെറിയാൻ , കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, സുനിൽ .എസ്. ലാൽ, കെ. ജാസിം കുട്ടി, ഹരികുമാർ പൂതങ്കര, എം.ജി.കണ്ണൻ, വി.എ.അഹമ്മദ്ഷാ, റജി പൂവത്തൂർ, വൈ. യാക്കൂബ്, കെ.അച്ചുതൻ, വിനീത അനിൽ, ലാലു ജോൺ, എസ്.വി പ്രസന്നകുമാർ, എസ്.ബിനു, സജി കൊട്ടയ്ക്കാട്, റോജി പോൾ ഡാനിയേൽ, കെ.ജയവർമ്മ, തോപ്പിൽ ഗോപകുമാർ, ഏപ്രഹാം ജോർജ്ജ് പച്ചയിൽ മാത്യു കുളത്തൂങ്കൽ, സജി ചാക്കോ,കൂഞ്ഞൂഞ്ഞമ്മ ജോസഫ്, അൻസർ മുഹമ്മദ്, വത്സൻ ടി.കോശി എന്നിവർ പ്രസംഗിച്ചു.