പന്തളം : കുളനട പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീണാ ജോർജ്ജ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.ധർമ്മരാജ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, കുളനട പഞ്ചായത്ത് പ്രിസഡന്റ് അശോകൻ കുളനട, രാധാമണി, ജോൺസൺ ഉള്ളന്നൂർ, പി.ഓമനയമ്മ, ഡോ.കെ.ചന്ദ്രകുമാർ, എസ്.സുധ, ബിന്ദു.കെ. എന്നിവർ സംസാരിച്ചു. ആധുനിക ലബോറട്ടറി കെട്ടിടത്തിനും ടൊയിലറ്റ് നിർമാണത്തിനും മറ്റും 75 ലക്ഷം രൂപ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ചതായി വീണാ ജോർജും, ആഡിറ്റോറിയത്തിനും ഉച്ചഭണ ശാലക്കും10ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ വിനീത അനിൽ അറിയിച്ചു.