അങ്ങാടിക്കൽ തെക്ക് : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ (അടൂർ) ആദ്യകാല സെക്രട്ടറിയും അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന അങ്ങാടിക്കൽ തെക്ക് വല്യത്ത് വീട്ടിൽ പരേതരായ വി.കെ. കുഞ്ഞുകുഞ്ഞിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.എസ്. നാരായണിയുടെയും മകൾ എൻ. ലീലാമ്മ (80) നിര്യാതയായി. അറന്തക്കുളം ഗവ. എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : എൻ. ലളിതാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, അറന്തക്കുളങ്ങര ഗവ. എൽ.പി.എസ്), എൻ. സരളാമ്മ (റിട്ട. അദ്ധ്യാപിക), വി.കെ.ആർ. ബാബു (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ), വി.കെ. ബോസ് (എക്സ്-സർവീസ്, എയർഫോഴ്സ്), എൻ. സുശീലാമ്മ (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ). സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.