പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി.
പത്തനംതിട്ട ശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച നാമജപ യാത്ര സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞതിനാൽ റോഡിൽ ഇരുന്ന് നാമജപയജ്ഞം നടത്തി. ശബരിമല കർമസമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ആർ. ബാലചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി വി.എൻ. സജികുമാർ, താലൂക്ക് രക്ഷാധികാരി മിനി ഹരികുമാർ, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് എൻ. വേണു തുടങ്ങിയവർ നേതൃത്വം നൽകി.
അടൂർ പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച നാമജപ യാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി ശശികല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി വി.കെ.ചന്ദ്രൻ, എസ്. അഭിലാഷ്, അരുൺ ശർമ, രാജേഷ് പഴകുളം എന്നിവർ നേതൃത്വം നൽകി.
റാന്നി രാമപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്, വി.എച്ച്.പി സംസ്ഥാന സെക്രട്ടറി വത്സൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
വെച്ചൂച്ചിറയിൽ നടന്ന നാമജപയാത്രയ്ക്ക് ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ജി. രജീഷ്, സോനു വെച്ചൂച്ചിറ, സുലേഖ, യമുനാദേവി, ഹരിദാസ്, കുട്ടായി, കമലഹാസൻ, ദീപു എന്നിവർ നേതൃത്വം നൽകി.
കൂടലിൽ നടത്തിയ യാത്രയ്ക്ക് നരേന്ദ്രനാഥ്, ശിശുപാലൻ അതിരുങ്കൽ, അനിൽ സി.കെ. ബൊക്കാറോ, പി.ഡി. പത്മകുമാർ, കൃഷ്ണദാസ് കുറുമ്പകര, എൻ.കെ. സതികുമാർ, കൂടൽ ജയപ്രകാശ്, ശ്രീകുമാർ കലഞ്ഞൂർ, അനിൽ പാടം, സതീഷ് കുമാർ ഇളമണ്ണൂർ, രതീഷ് കുറുമ്പകര എന്നിവർ നേതൃത്വം നൽകി.
കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നാമജപയാത്രയ്ക്ക് ബി.ജെ.പി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമൺ ആർ. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അനിൽ നെടുമ്പള്ളി, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. അശോക് കുമാർ, ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് ശബരി, സേവാപ്രമുഖ് പ്രമോദ്, സോമൻ നായർ, അരുൺ, മിഥുൻ അങ്ങാടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.