പത്തനംതിട്ട: ജില്ലയിൽ ഏത് സമയത്തും ആവശ്യമായവർക്ക് രക്തം ദാനം ചെയ്യാൻ ജില്ലാ പൊലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സ്. പൊലീസ് സ്മൃതി ദിനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു.
24 മണിക്കൂറും സേവനസന്നദ്ധമായി കർമനിരതരാണ് ജില്ലയിലെ പൊലീസ്. രക്തദാനം മഹാദാനം എന്ന ആശയം പൂർണമായും സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന് രൂപം നൽകിയിരിക്കുന്നത്. ഞങ്ങൾ എത്തും ബ്രോ, നിങ്ങളെത്തും മുൻപേ എന്ന ആപ്തവാക്യമാണ് ജില്ലാ പൊലീസ് ടാഗ് ലൈനാക്കിയിരിക്കുന്നത്. രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്കും ഏത് സമയത്തും പൊലീസുമായി ബന്ധപ്പെടാം.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരും രക്തദാന സേനയിലെ അംഗങ്ങളാണ്. തൊണ്ണൂറോളം അംഗങ്ങൾ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സിന്റെ ഭാഗമായുണ്ട്. . ജില്ലയിലെ എല്ലാ ആശുപത്രികളിലും ചികിത്സയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രക്തം ദാനം ചെയ്യുക. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.റഫീഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം സിറ്റി ഡി.സി.പി ആദിത്യ മുഖ്യാതിഥിയായി. ഡിവൈ.എസ്.പിമാരായ പ്രദീപ്കുമാർ, സന്തോഷ്, സുധാകരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലത, ഡോ.പ്രിറ്റി എന്നിവർ പങ്കെടുത്തു.
മറ്റുള്ളവരേക്കാൾ വേഗത്തിൽ യഥാസമയത്ത് രക്തം എത്തിക്കാൻ പൊലീസ് സേനയ്ക്ക് കഴിയും. ജില്ലാ പൊലീസിന്റെ ഈ ഉദ്യമം പ്രശംസനീയമാണ്. സേവനം പരമാവധി പ്രയോജനപ്പെടുത്തണം.
വീണാജോർജ് എം.എൽ.എ
രക്തം ദാനം ചെയ്യാനും ലഭ്യമാക്കാനും
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും
497931024, 9995771230 എന്നീ ഫോണുകളിലും ബന്ധപ്പെട്ടാം
രക്തദാന സന്നദ്ധരായ ജനങ്ങൾക്ക് വേണ്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പ്രത്യേക കൗണ്ടർ ആരംഭിക്കും. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും താൽപ്പര്യമുള്ളവരെ അംഗങ്ങളാക്കുന്നതിനും പ്രത്യേക വിഭാഗം ഉണ്ടാകും.
സി.ഐ.സുനിൽകുമാർ
ഫോട്ടോ അടിക്കുറിപ്പ്
1) ജില്ലാപൊലീസിന്റെ ബ്ലഡ് ഡൊണേറ്റിംഗ് കോപ്സ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.