പത്തനംതിട്ട: പരുമല തിരുമേനിയുടെ 116-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച തീർത്ഥാടനവാരം 26ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 ന് കൊടിയേറ്റും. 3ന് തീർത്ഥാടനവാരം ഉദ്ഘാടനം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. തദ്ദേശഭരണവകുപ്പ് സെക്രട്ടറി ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി മാത്യു ടി.തോമസ്, ആന്റോ ആന്റണി എം.പി, റവ. ഡോ.എം.ഒ.ജോൺ, ജോർജ് പോൾ, ബിജു ഉമ്മൻ, ഷിബു വർഗീസ് എന്നിവർ സംസാരിക്കും.
വൈകിട്ട് 5ന് 144 മണിക്കൂർ അഖണ്ഡ പ്രാർത്ഥനയ്ക്ക് തുടക്കമാകും. രാത്രി 7ന് കൺവെൻഷൻ ഉദ്ഘാടനം യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. റവ.ഡോ.കെ.എൽ. മാത്യു വൈദ്യൻ സംസാരിക്കും. 27ന് രാവിലെ 10ന് അഖില മലങ്കര ബാലസമാജം നേതൃസമ്മേളനം ഡോ.ദിവ്യാ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. എം.എസ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. 2.30ന് കുടുംബബോധന സെമിനാർ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. ഒ.തോമസ് ക്ലാസ് നയിക്കും.
4ന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ മലങ്കരസഭാ ഗുരുരത്‌നം ഫാ. ഡോ. ടി.ജെ. ജോഷ്വ പ്രഭാഷണം നടത്തും. 28ന് രാവിലെ 10.30ന് അഖില മലങ്കര ബസ്ക്യാമ്മ സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. നാരീശക്തി പുരസ്‌കാര ജേതാവ് ഡോ. എം.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തും. 2.30ന് യുവജനസംഗമവും പ്രളയദുരിത രക്ഷാപ്രവർത്തകർക്ക് ആദരവും സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് മുഖ്യസന്ദേശം നൽകും.
29ന് രാവിലെ 10.30ന് വിദ്യാർത്ഥി സംഗമം ഗുരുവിൻ സവിധെ ഡി.ഡി.ഇ എം.കെ. ഗോപി ഉദ്ഘാടനം ചെയ്യും. എം.എ. മുഹമ്മദ് ഫൈസി മുഖ്യസന്ദേശം നൽകും. 2.30ന് സഭയുടെ വിവാഹസഹായ വിതരണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും. 30ന് രാവിലെ 11ന് അഖില മലങ്കര മർത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിർവഹിക്കും.
വിദ്യാർഥി സംഗമത്തിൽ ഡോ. അലക്‌സാണ്ടർ കാരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. 31ന് രാവിലെ 10ന് പരിസ്ഥിതി സമ്മേളനം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 2.30ന് വിധവാ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും മലങ്കരസഭാ സാഹിതി സരണി ഉദ്ഘാടനവും പുസ്തകപ്രകാശനവും കാതോലിക്കാ ബാവ നിർവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ സഹായം വിതരണം ചെയ്യും.
നവംബർ 1ന് രാവിലെ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. രണ്ടിന് പുലർച്ചെ 3ന് പള്ളിയിൽ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയും ആറിന് ചാപ്പലിൽ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്തയും കുർബാന അർപ്പിക്കും. 8.30ന് കാതോലിക്കാ ബാവയുടെ കാർമികത്വത്തിലുള്ള മൂന്നിേന്മൽ കുർബാനയിൽ ഗീവർഗീസ് മാർ കൂറിലോസ്, അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തമാർ സഹകാർമികരാകും.
ഉച്ചയ്ക്ക് 12ന് വിദ്യാർത്ഥി പ്രസ്ഥാനം സമ്മേളനത്തിൽ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് റാസയ്ക്ക് ശേഷം ആശിർവാദത്തോടെ സമാപനം .