പത്തനംതിട്ട: ശ്രീനാരായണ സോഷ്യൽസെന്റർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രളയദുരിതം അനുഭവിച്ച എസ്. എൻ. ഡി. പി.യൂണിയനുകളിൽപെട്ട 14 സ്കൂളുകളിലെ 500 കുട്ടികൾക്ക് സ്കൂൾ ബാഗും, കുടയും നൽകുന്നതിന്റെ ഉദ്ഘാടനം ട്രസ്റ്ര് ചെയർമാൻ അജി എ. ആർ. എം. എസ്. എൻ. ഡി. പി. എച്ച്. എസ്. ചാത്തൻഗിരി സ്കൂളിലെ കുമാരി വിസ്മയ്ക്ക് പത്തനംതിട്ട എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ സാന്നിദ്ധ്യത്തിൽ നൽകുന്നു. സ്കൂൾ എച്ച്. എം. ശാന്തി, സുനിൽ മംഗലത്ത്, ട്രസ്റ്റ് ഭാരവാഹികളായ കെ. ആർ. സലീലനാഥ്, ഡോ. ജയകുമാർ, കെ. കെ. മുരളീധരൻ, പ്രസാദ് പ്ലാവഴികം, മോഹൻദാസ്, ബലറാം, തിരുവല്ല യൂണിയൻ ചെയർമാൻ കെ. എ. ബിജു, കൺവീനർ അനിൽ ഉഴത്തിൽ, ശാഖാ സെക്രട്ടറി രാജേഷ്, സ്റ്റാഫ് സെക്രട്ടറി അജേഷ് ചേപ്പാട് തുടങ്ങിയവർ സമീപം.