തിരുവല്ല: സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനും എൻ.സി.സി റിട്ട.സൂപ്രണ്ടുമായ പെരിങ്ങര ഉല്ലാസ് ഭവനിൽ എം.കെ.ആർ. ചന്ദ്രൻ (76 ) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. എൻ.സി.സി സിവിലിയൻ സ്റ്റാഫ് സെക്രട്ടറി, പെരിങ്ങര പൗരസമിതി പി.ആർ.ഒ, അകപ്പൊരുൾ മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗം, കോൺഗ്രസ് തിരുവല്ല മണ്ഡലം എക്‌സിക്യുട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രാർത്തിച്ചിട്ടുണ്ട്. ഭാര്യ: ചാത്തങ്കരി വാഴയിൽ കുടുംബാംഗം സരസ്വതി. മക്കൾ: ഉല്ലാസ്, അമ്പിളി. മാരുമക്കൾ: സത്യൻ (ബഹറിൻ), പ്രീയ (ഡിഫൻസ്, ഹൈദ്രാബാദ്)