പത്തനംതിട്ട: ജില്ലയിലെ 24 തീർത്ഥാടന കേന്ദ്രങ്ങളെ കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടുത്തി.
ആദ്ധ്യാത്മിക തീർത്ഥാടനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക കേന്ദ്ര പദ്ധതിയാണ് സ്വദേശി ദർശൻ. കേന്ദ്ര സംഘത്തിന്റെ പരിശോധനയ്ക്കും നിരീക്ഷണത്തിനും ശേഷമാണ് തീർത്ഥാടന കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.
കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല സെന്റ് ജോൺസ് ക​ത്തീഡ്രൽ, പത്തനംതിട്ട ജുമാ മസ്ജിദ്, മലയാലപ്പുഴ ദേവീക്ഷേത്രം, പടുതോട് ശ്രീ അയ്യപ്പക്ഷേത്രം, കോട്ടാങ്ങൽ ജുമാഅത്ത്, അടൂർ പാർത്ഥസാരഥി ക്ഷേത്രം, മുസ്‌ളീം ജമാ അത്ത്, ഇരവിപേരൂർ പി.ആർ.ഡി.എസ്, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, ഐ.പി.സി കുമ്പനാട്, ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, റാന്നി സെന്റ് തോമസ് ക്‌നാനായ വലിയപള്ളി, നൂർ മുഹമദീയ ജുമാ മസ്ജിദ് തൃക്കോമല ,വൈകുണ്ഠപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം, മഞ്ഞനിക്കര യാക്കോബാ പള്ളി , ചന്ദനപ്പള്ളി ഓർത്തഡോക്‌സ് പള്ളി,
ചിറ്റാർ ജുമാ മസ്ജിദ്, തിരുവല്ല മാർത്തോമ പള്ളി, ശബരീശരണാശ്രമം, നിരണം ഓർത്തഡോക്‌സ് പളളി, സെന്റ് തോമസ് പള്ളി, തൃക്കപാലീശ്വരം ദക്ഷിണമൂർത്തി ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങളെയാണ് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.പൂർണമായും കേന്ദ്രഫണ്ടായിരിക്കും ഇതിന് ഉപയോഗിക്കുക. സംസ്ഥാന ടൂറിസം വകുപ്പാണ്​ പദ്ധതി നിർവഹിക്കുക. തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യമൊരുക്കുക, ഭക്ഷണം, താമസം എന്നിവക്കുള്ള സൗകര്യം, സൗന്ദര്യവൽക്കരണം എന്നിവക്കായിരിക്കും പ്രാധാന്യം.