1. പന്തളം രാജാവാണ് ശബരിമല ക്ഷേത്രം നിർമ്മിച്ചത്
2. മകരവിളക്കിന് ചാർത്താൻ പന്തളം രാജാവ് നിർമ്മിച്ച് നൽകിയതാണ് തിരുവാഭരണങ്ങൾ.
3. തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്ട്രോംഗ് റൂമിൽ.
4. തിരുവാഭരണ ഘോഷയാത്രയുടെ തലേന്നാൾ തിരുവാഭരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി ദേവസ്വം ഉദ്യോഗസ്ഥരെ ഏല്പിക്കും. പന്തളം രാജ പ്രതിനിധി പല്ലക്കിൽ അനുഗമിക്കും.
5. ദേവസ്വം അധികൃതർ രാജപ്രതിനിധിക്ക് വലിയ നടപ്പന്തലിൽ രാജകീയ വരവേല്പ് നൽകും. മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് പാദംകഴുകി ക്ഷേത്രത്തിലേക്ക് ആനയിക്കും.
6. മകരവിളക്ക് ചടങ്ങുകൾക്ക് രാജപ്രതിനിധി നേതൃത്വം നൽകും.
7. രാജപ്രതിനിധിക്ക് താമസിക്കാൻ മാളികപ്പുറത്ത് പ്രത്യേക രാജമണ്ഡപമുണ്ട്.
8. മകരവിളക്ക് പൂർത്തിയാക്കി നട അടച്ച് മേൽശാന്തി രാജാവിനാണ് താക്കോൽ കൈമാറുന്നത്. ഒരു വർഷത്തെ പൂജയ്ക്കെന്ന സങ്കല്പത്തിൽ പണക്കിഴിയും താക്കോലും രാജപ്രതിനിധി മേൽശാന്തിയെ തിരികെ ഏല്പിച്ച് തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.