ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന തുരുത്തിമേൽ മത്സ്യ മാർക്കറ്റിന്റെ പുനരാരംഭ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.ചെറിയനാട് പഞ്ചായത്തും ആലപ്പുഴ ജില്ല പഞ്ചായത്തും ചേർന്ന് 50ലക്ഷം രൂപ ചെലവഴിച്ചു ആധുനിക രീതിയിൽ നിർമിച്ച മത്സ്യ മാർക്കറ്റിൽ വർഷങ്ങളായി വ്യാപാരം നിലച്ചിരിക്കുകയായിരുന്നു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ദീപ സ്റ്റെനറ്റ്, പി ഉണ്ണികൃഷ്ണൻ നായർ, ബി.ഉണ്ണികൃഷ്ണപിള്ള, പ്രൊഫ.ലാലു വർഗീസ്, ദിലീപ് ചെറിയനാട്, ടി.കെ രാജശേഖരക്കുറുപ്പ്, ഒ.ടി ജയമോഹനൻ എന്നിവർ സംസാരിച്ചു. .