മല്ലപ്പള്ളി: ഹർത്താൽ ദിനത്തിൽ ബൈക്കിൽ സ്പിരിറ്റ് കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തെ തുടർന്ന്അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ ഋഷി രാജ് സസ്പെൻഡ് ചെയ്തു. മല്ലപ്പള്ളി റെയിഞ്ച് ഓഫീസ് ഇൻസ്പെക്ടർ ടി സജു, പ്രദീക് പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈൻ, ജി പ്രവീൺ, ഡ്രൈവർ പി.ജി. വിശ്വനാഥൻ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തിയത്. 18ന് ജില്ലയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ഹർത്താലിനിടെ വഴി തടഞ്ഞ ഹർത്താൽ അനുകൂലികൾ വാഹനം നിറുത്താൻ ആവശ്യപ്പെട്ടിട്ടും പാഞ്ഞുപോയതിനെ തുടർന്ന് കോട്ടയം റോഡിൽ മറ്റൊരു സംഘം തടഞ്ഞബൈക്കിൽ നിന്നും സ്പിരിറ്റ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണമാണ് നടപടിയിൽ കലാശിച്ചത്.