sob-jithu-varghese

തിരുവല്ല: ബന്ധുവിനെ യാത്രയാക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ് യുവാവ് മരിച്ചു. കല്ലൂപ്പാറ വള്ളോന്തറയിൽ വീട്ടിൽ വർഗീസിന്റെ മകൻ ജിത്തു വർഗീസ്‌ (28) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി പത്തിന് തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോടിന് പോകുന്ന പിതൃസഹോദരന്റെ മകനെ മലബാർ എക്സ് പ്രസിൽ യാത്രയാക്കുന്നതിനായി ജിത്തു ലെഗേജ് കയറ്റുകയായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിയതോടെ പ്ലാറ്റ് ഫോമിലേക്ക് എടുത്തുചാടിയ ജിത്തു ട്രാക്കിലേക്ക് വീണ് മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ചെന്നൈയിൽ മഹീന്ദ്ര കമ്പനിയിൽ ജിത്തുവിന് ജോലി ലഭിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം ഇന്ന് 11.30 ന് കല്ലൂപ്പാറ വലിയ പള്ളിയിൽ. മാതാവ്: ജെസ്സി. സഹോദരി: ജിഷ.