ചെങ്ങന്നൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുളള ലില്ലി -ലയൺസ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനം തുടങ്ങി. അങ്ങാടിക്കൽ മഞ്ചനാമഠം കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനത്തിനായുള്ള പാഠ്യപദ്ധതിയാണ് അവലംബിക്കുന്നത്. ഒപ്പം അവർക്ക് തൊഴിൽ നേടുന്നതിന് ആവശ്യമായ അറിവുകളും പകർന്നു നൽകുകയാണ് ലക്ഷ്യം. കോട്ടയം ജ്യോതിസ് സ്‌കൂൾ ഡയറക്ടർ അനിൽകുമാർ ലില്ലി-ലയൺസ് ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു. ജി. വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. സജി ഏബ്രഹാം ശാമുവേൽ, എം.പി. പ്രതിപാൽ, ജി, ബാലചന്ദ്രൻ, സോണി അലക്‌സാണ്ടർ, കെ.എ. മീനു, ഡോ. എ.പി. ശ്രീകുമാർ, രാജൻകൈപ്പള്ളിൽ എന്നിവർ സംസാരിച്ചു.