parumala

മാന്നാർ: പരുമല തിരുമേനിയുടെ 116-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറുന്നതോടെ തീർത്ഥാടന വാരാഘോഷങ്ങൾക്ക് തുടക്കമാകും.പ്രധാന പെരുന്നാൾ ഒന്നിനും രണ്ടിനുമാണ്. തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ് അറിയിച്ചു. ഇന്ന് രാവിലെ 6.30നും 7.30നും കുർബാന,10ന് ഉപവാസ ധ്യാനവും മദ്ധ്യസ്ഥ പ്രാർത്ഥനയും അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാർത്ഥനാ യോഗത്തിന്റെയും നേതൃത്വത്തിൽ നടക്കും.കൊല്ലം ഭദ്രാസനാധിപൻ സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.സുൽത്താൻബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും.ഫാ.ജോയി.കെ.ജോയി ധ്യാനപ്രസംഗം നടത്തും.12ന് ഉച്ചനമസ്‌കാരം. ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ കൊടിയറ്റ് നടക്കും. 2.30ന് തീർത്ഥാടന വാരാഘോഷത്തിന്റെ ഉദ്ഘാടനവും കാതോലിക്കാ ബാവ നിർവ്വഹിക്കും. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും.മന്ത്രി മാത്യു ടി.തോമസ്,ആന്റോ ആന്റണി എം.പി, ഫാ.ഡോ.എം.ഒ.ജോൺ, ജോർജ്ജ് പോൾ, ഷിബു വർഗീസ്, കെ.ജി.ജോൺസൺ കോർ എപ്പിസ്‌കോപ്പ, ഫാ.എം.സി.പൗലോസ്, സൈമൺ.കെ.വർഗീസ്, എ.എം.കുരുവിള, പി.എ.ജേക്കബ്, ജി.ഉമ്മൻ, ഫാ.എം.സി.കുര്യാക്കോസ്, അഡ്വ.ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർത്ഥനയുടെ ഉദ്ഘാടനവും ഏഴിന് കൺവെൻഷന്റെ ഉദ്ഘാടനവും നടക്കും.രാത്രി എട്ടിന് കബറിങ്കലിൽ ധൂപപ്രാർത്ഥന,ആശിർവാദം,രാത്രി ഒമ്പതിന് ശയന നമസ്‌കാരം.

ബാലസമാജം നേതൃസമ്മേളനവും പ്രേഷിത റാലിയും നാളെ

മാന്നാർ: തീർത്ഥാടന വാരാഘോഷത്തോടനുബന്ധിച്ച് നാളെ രാവിലെ 9.15ന് പ്രേഷിത റാലി മാന്നാർ പന്നായി ബോട്ട് ജട്ടിയിൽ നിന്ന് ആരംഭിക്കും.10ന് അഖിലമലങ്കര ബാലസമാജം നേതൃസമ്മേളനം ഡോ.ദിവ്യ.എസ് അയ്യർ ഉദ്ഘാടനം ചെയ്യും.സമാജം പ്രസിഡന്റ് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലീത്താ അദ്ധ്യക്ഷനായിരിക്കും. സ്‌പോർട്ട്സ് അതോറിറ്റി ഒഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഡയറക്ടർ എം.എസ്.വർഗീസ് മുഖ്യപ്രഭാഷണം നടത്തും.ഫാ.എം.ഒ.ജോൺ,അഡ്വ.ബിജു ഉമ്മൻ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു.പി.തോമസ്,ഫാ.ജിത്തു തോമസ് എന്നിവർ പ്രസംഗിക്കും.

കുടുംബ ബോധന സെമിനാർ നാളെ

മാന്നാർ: തീർത്ഥാടന വാരാഘോഷത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 2.30ന് കുടുംബ ബോധന സെമിനാർ നടത്തും. പരുമല സെന്റ് ഗ്രീഗോറിയോസ് കൗൺസിലിംഗ് സെന്റർ,പ്രത്യാശ കൗൺസലിംഗ് സെന്റർ,കോട്ടയം വൈദീക സെമിനാരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സെമിനാർ ഉദ്ഘാടനം ചെയ്യും. അണുകുടുംബങ്ങളുടെ ആത്മീയ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഫാ.ഒ.തോമസ് ക്ലാസ് നയിക്കും.

144 മണിയ്ക്കൂർ അഖണ്ഡ പ്രാർത്ഥനയ്ക്ക് ഇന്ന് തുടക്കം

മാന്നാർ:ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 144 മണിയ്ക്കൂർ നീളുന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് ഇന്ന് തുടക്കമാകും.വൈകുന്നേരം അഞ്ചിന് പരുമല കൊച്ചുതിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയിലാണ് പ്രാർത്ഥന നടക്കുന്നത്.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോറ്റമോസ് മെത്രാപ്പാലീത്താ ഉദ്ഘാടനം ചെയ്യും.

പരുമലയിൽ ഇന്ന്

പുലർച്ചെ അഞ്ചിന് രാത്രി നമസ്‌കാരം, പ്രഭാത നമസ്‌കാരം (പള്ളിയിൽ),5.45-ന് പ്രഭാത നമസ്‌കാരം (ചാപ്പലിൽ),6.30ന് കുർബാന (ചാപ്പലിൽ),7.30ന് മൂന്നിൻമേൽ കുർബാന (പള്ളിയിൽ),10ന് ഉപവാസധ്യാനവും മധ്യസ്ഥ പ്രാർത്ഥനയും,12ന് ഉച്ചനമസ്‌കാരം,രണ്ടിന് പെരുന്നാൾ കൊടിയേറ്റ്, മൂന്നിന് തീർത്ഥാടന വാരാഘോഷ പൊതു സമ്മേളനം,4.30ന് കാതോലിക്ക മംഗളഗാനം,അഞ്ചിന് അഖണ്ഡ പ്രാർത്ഥന,ആറിന് സന്ധ്യാ നമസ്‌കാരം, 6.45ന് ഗാനശുശ്രൂക്ഷ,ഏഴിന് കൺവെൻഷൻ,എട്ടിന് കബറിങ്കലിൽ ധൂപ പ്രാർത്ഥന,ആശിർവാദം,ഒമ്പതിന് ശയന നമസ്‌കാരം.