dcc-nethru-yogam

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആരംഭിക്കുന്ന പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി വർഗീയതയെ തുരത്തൂ, വിശ്വാസം സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി തിരുവന്തപുരം, ആലപ്പുഴ, തൊടുപുഴ, മഞ്ചേശ്വരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പത്തനംതിട്ടയിലേക്ക് കാൽനട പ്രചരണ ജാഥകൾ നടത്തും. നവംബർ 9ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രചരണജാഥ 15ന് പത്തനംതിട്ടയിൽ സംഗമിച്ച് നടത്തുന്ന മഹാസമ്മേളനത്തിൽ ഒരുലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഈ മാസം 31ന് മുമ്പ് ജില്ലയിലെ മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ പുന:സംഘടന പൂർത്തിയാക്കും. പുന:സംഘടിപ്പിക്കപ്പെട്ട ബൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരുടെ സമ്മേളനം നവംബർ നാലിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി, മുൻ ഡി.സിസി പ്രസിഡന്റ് പി. മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ ടി.കെ. സാജു, കെ.കെ.റോയിസൺ, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, സോജി മെഴുവേലി, സജി കൊട്ടക്കാട്, എൻ.സി. മനോജ്, കെ.ജാസിംകുട്ടി, ജേക്കബ് പി. ചെറിയാൻ, സുനിൽ കുമാർ പുല്ലാട്, റോഷൻ നായർ, ബോധേശ്വരപ്പണിക്കർ, കെ.ജി. അനിത, എലിസബത്ത് അബു എന്നിവർ പ്രസംഗിച്ചു.