പന്തളം: നാടൻഭക്ഷണങ്ങളുടെയും വിളകളുടെയും പഴയകാല കാർഷിക ഉപകരണങ്ങളുടെയും ആസ്വാദ്യതയുമായി പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ മേള നടത്തി.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കൂമ്പ് കട്ലറ്റ്, കൂവ കുറുക്ക്, കപ്പ ഉപ്പുമാവ്, മത്തങ്ങ പായസം, ചക്കക്കുരു പായസം, ഫാഷൻഫ്രൂട്ട് ജ്യൂസ്, വിവിധ തരം സ്‌ക്വാഷുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ഭക്ഷ്യമേളയിൽ നിരന്നു. പഴയകാല അളവുപാത്രങ്ങൾ, അടിമരം, ആവണിപലക, അടപലക തുടങ്ങിയ കാർഷിക ഉപകരണങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികൾ കൃഷി ചെയ്ത ചേന,ചേമ്പ്, കാച്ചിൽ, കപ്പ, പച്ചക്കറികൾ എന്നിവ കാർഷിക വിള പ്രദർശനത്തിനായി എത്തിച്ചു. പ്രഥമാദ്ധ്യാപകൻ ടി.ജി ഗോപിനാഥൻ പിള്ള സമ്മാനദാനം നിർവഹിച്ചു. പന്തളം നഗരസഭ ചെയർപേഴ്‌സൺ ടി.കെ.സതി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആനിജോൺ, പന്തളം മഹേഷ്,സീന ശ്രീലത,ആർ.ജയൻ, സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,പി.ടി.എ പ്രസിഡന്റ് ബിജു, റെയ്ച്ചൽ തോമസ്, സ്റ്റാഫ് സെക്രട്ടറി കെ.ജി സുജ എന്നിവർ സംസാരിച്ചു.