encroaching

ഇരവിപേരൂർ: വരട്ടാർ തീരത്ത് വീണ്ടും പുറമ്പോക്ക് ഭൂമിയിൽ നിന്ന് മുള വെട്ടിമാറ്റി. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ആദിപമ്പയുടെ തീരത്ത് നിന്നാണ് മുള വെട്ടിയത്. സമീപ വാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി.
അതേസമയം മുള കൊണ്ടുപോകുന്നതിന് വില്ലേജ് ഓഫീസിൽ നിന്ന് പാസ് നൽകിയതായി നാട്ടുകാരുടെ പരാതിയും വിവാദമായി. എന്നാൽ സ്വകാര്യ ഭൂമിയിൽ നിന്ന് എന്ന് കാട്ടിയാണ് പാസിന് സമീപിച്ചതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. മുൻപ് വരട്ടാർ തീരത്ത് നിന്ന് പുറമ്പോക്കിൽ നിന്ന റബ്ബർ മരങ്ങളും മറ്റും വെട്ടിയത് പഞ്ചായത്ത് ഇടപെട്ട് പിടിച്ചെടുത്തിരുന്നു. മുളവെട്ടി മാറ്റിയവരിൽ നിന്ന് ജൈവ വൈവിദ്ധ്യ മാനേജിംഗ് കമ്മിറ്റി പിഴയും ഈടാക്കി.