പത്തനംതിട്ട: നവംബർ 9,10,11 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരത്തിനുള്ള ഒരുക്കങ്ങൾ വിപുലമായി നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. ജോൺ പറഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ഉൾപ്പെടുത്തിയുള്ള ക്രമീകരണങ്ങളായിരിക്കും നടത്തുക. മത്സരത്തിനായി എത്തുന്നവർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ പൊതുജനത്തിന് കാണുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും.