പത്തനംതിട്ട : ജോയിന്റ് കൗൺസിൽ ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി.കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറി എം.അയൂബ്, മുൻ ജില്ലാ പ്രസിഡന്റ് കെ.എൻ.വിജയൻ, താലൂക്ക് സെക്രട്ടറി ടി.ടി.ജേക്കബ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് കുമാർ, മുൻ സംസ്ഥാന സെക്രട്ടറി മലയാലപ്പുഴ ശശി, സംസ്ഥാന ട്രഷറർ എ.സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.തുളസീധരൻ നായർ, ജില്ലാ സെക്രട്ടറി ആർ.രമേശ്, സംസ്ഥാന ട്രഷറർ എ.സുരേഷ് കുമാർ, എം.കെ.സരള, ഹരിഹരൻ പിള്ള, എൻ.അനിൽ എന്നിവർ പ്രസംഗിച്ചു.