pta

പത്തനംതിട്ട: സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ 125ാം വാർഷിക ആഘോഷം 'സ്മൃതിപഥം' കേരള പുലയർ മഹാസഭ പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ നവംബർ അഞ്ചിന് ഇലുവുംതിട്ടയിൽ നടക്കും.

ഇന്ന് രാവിലെ പത്തനംതിട്ട പനന്തോപ്പ് ശാഖാ കേന്ദ്രത്തിൽ നിന്ന് വിളംബര ജാഥ നടക്കും. കൗൺസിലർ ബിജിമോൾ മാത്യു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഉൗന്നുകൽ ജംഗ്ഷനിൽ സമാപന സമ്മേളനം കെ.പി.എം.എസ് ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമിൻപാറ ഉദ്ഘാടനം ചെയ്യും.

നവംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സ്മൃതിപഥം പരിപാടിയിൽ മെഴുവേലി ജംഗ്ഷനിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. 4.30ന് ഇലവുംതിട്ട മഹാത്മ അയ്യൻകാളി നഗറിൽ സമാപിക്കും. സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വി.എൻ.ഭാസുരദേവി അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, എം.ജെ. ജയ്സിംഗ്, രാജപ്പൻ വല്യയ്യത്ത്, പി.കെ.സുരേഷ്, പി.എൻ.ബിജു, വി. അനിൽകുമാർ എന്നിവർ സംസാരിക്കും. സംഘാടക സമിതി ചെയർമാനായി വി.എൻ.ഭാസുരാദേവിയേയും ജനറൽ കൺവീനറായി പി. എൻ.ബിജുവിനെയും ഖജാൻജിയായി വി.അനിൽകുമാറിനെയും തിരഞ്ഞെടുത്തു.