00010
ഗതാഗതം സുഗമമാക്കുവാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മല്ലപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഴനടീൽ പ്രതിഷേധം

മല്ലപ്പള്ളി: സംസ്ഥാനപാതയിലെ മല്ലപ്പള്ളി വലിയ പാലത്തിൽ വാഴനട്ട് ബി.ജെ.പിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിലെ കുഴിയിൽ വാഴനടുകയായിരുന്നു. കർഷക മോർച്ച പഞ്ചായത്ത് പ്രസിഡൻറ് മനോജ് വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പാലത്തിൽ ടാറിളകി രൂപപ്പെട്ട കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചെതെന്ന് അദ്ദേഹം പറഞ്ഞു. പാലത്തോട് ചേർന്നുള്ള നടപ്പാതയിലെ തകിടുകൾ ഉറപ്പിച്ച് ബലപ്പെടുത്തണമെന്നും, ഹൈസ്കൂൾപ്പടിവരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഇവിടേക്കുള്ള പൈപ്പ് ലൈൻ ഉടൻ സ്ഥാപിക്കണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയൻ ചെങ്കല്ലിൽ, യുഗേഷ് നമ്പൂതിരി, ദിലീപ് ഉത്രം, ശശിധരൻപിള്ള, അനന്ദൻ പാടിമൺ, മുകേഷ് കൈപ്പറ്റ, മണി എക്കളത്തിൽ, മണിക്കുട്ടൻ കാട്ടാമല തുടങ്ങിയവർ പങ്കെടുത്തു.