oomman-chandi-at-parumala

മാന്നാർ:പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.പരുമല പെരുനാളിനോടനുബന്ധിച്ചു നടന്ന അഖിലമലങ്കര ഓർത്തഡോക്സ് ബാലസമാജം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യയ്‌ക്കൊപ്പം തന്നെ നന്മയും കരുണയും മറ്റുള്ളവരിലേക്ക് വിതറിയ ഗുരുശ്രേഷ്ഠനായിരുന്നു തിരുമേനിയെന്നും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി പുതു തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ജോഷ്വാമാർ നിക്കോദിമോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, എം എസ് വർഗീസ്, ഡോ.വിനയ്‌ഗോയൽ, അഡ്വ. ബിജു ഉമ്മൻ, ഫാ എം സി കുര്യാക്കോസ്, ബിജു.പി തോമസ്, ഫാ.ജിത്തു തോമസ്, ജേക്കബ് ജോർജ്, ലിബിൻ പുന്നൻ എന്നിവർ പ്രസംഗിച്ചു. നേതൃസംഗമത്തിന് മുന്നോടിയായി നടന്ന ബാലതീർത്ഥയാത്രയിൽ ആയിരത്തിലേറെ ബാലസമാജം പ്രവർത്തകർ പങ്കെടുത്തു.