abin-ambadi
എസ്.എൻ. ഡി. പി യോഗം അടൂർ യൂണിന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് എസ്. എൻ. ഡി. പി. യോഗം അസി. സെക്രട്ടറി എബിൻ ആമ്പാടി ഉദ്ഘാടനം ചെയ്യുന്നു

അടൂർ: എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റെ 19ാമത് വിവാഹപൂർവ കൗൺസലിംഗ് യോഗം അസി. സെക്രട്ടറി എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്തു . അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതവും വനിതാ സംഘം യൂണിയൻ കൺവീനർ മോഹിനി രാജൻ നന്ദിയും പറഞ്ഞു. അനൂപ് വൈക്കം, രാജേഷ് പൊൻമല, ഷൈലജ രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു.