വള്ളിക്കോട്: മണത്ര പി. കെ. നാരായണൻ നായർ (96) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കോന്നി മാർക്കറ്റിംഗ് സഹകരണസംഘം ഭരണസമിതി അംഗമാണ്. പ്രമാടം പഞ്ചായത്തംഗം, കോൺഗ്രസ് വള്ളിക്കോട് മണ്ഡലം പ്രസിഡന്റ് , വള്ളിക്കോട് 1259 നമ്പർ എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് , താഴൂർ ദേവസ്വം പ്രസിഡന്റ് , വള്ളിക്കോട് സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗൗരി കുഞ്ഞമ്മ. മക്കൾ: എം. ജി. രവീന്ദ്രൻ കർത്ത( റിട്ട ഉദ്യോഗസ്ഥൻ വള്ളിക്കോട് സഹകരണബാങ്ക്), എം. എൻ. രാമൻ കർത്ത (റിട്ട. ഹെഡ്മാസ്റ്റർ ഗവ. എച്ച്. എസ്. എസ്. ഓമല്ലൂർ) . മരുമക്കൾ: എൻ. ഉമാദേവി, ജി. പ്രസന്നകുമാരി (റിട്ട: ജില്ലാ സപ്ളേ ഓഫീസർ പത്തനംതിട്ട).