saji-cherian

പരുമല : നന്മയോട് പ്രതിബദ്ധതയുള്ള യുവത ശോഭനമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് സജി ചെറിയാൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പരുമല പെരുനാളിനോട് അനുബന്ധിച്ചുള്ള യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർത്തഡോക്‌​സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, ഫാ.ഗീവർഗീസ് കോശി, ഫാ.ടിജു ഏബ്രഹാം,ഫാ.വർഗീസ് തോമസ്, യുവജനപ്രസ്ഥാനം ട്രഷറാർ ജോജി പി.തോമസ്, കേന്ദ്ര റീജിയണൽ സെക്രട്ടറി മത്തായി ടി.വർഗീസ്, ജോജി ജോൺ, ജിജോ ഐസക്, മനു തമ്പാൻ, കെവിൻ ടോം റെജി എന്നിവർ പ്രസംഗിച്ചു.