പരുമല: ഭൂമിയെ ഒരു അമ്മയായി കണ്ടുകൊണ്ട് പ്രകൃതിയുടെ കാര്യവിചാരകരായി മനുഷ്യർ മാറണമെന്ന് അലക്സ്യോസ് മാർ യൌസേബയോസ് പറഞ്ഞു. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാളനോടനുബന്ധിച്ച് ബസ്ക്യോമ്മോ അസോസ്സിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി. 'മാലിന്യ സംസ്കരണം ഭവനങ്ങളിൽ' പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കപ്പെട്ടു. നാരീശക്തി പുരസ്കാര ജേതാവ് ഡോ.എം.എസ്.സുനിൽ മുഖ്യ പ്രഭഷണം നടത്തി. ഫാ.എം.സി.കുര്യാക്കോസ്, ഫാ.ശമുവേൽ മാത്യു, അഡ്വ.ബിജു ഉമ്മൻ, ജെസി വറുഗീസ്, ഫാ.ബിജു ടി. മാത്യു, ബേബിക്കുട്ടി തരകൻ,മെർലിൻ ടി. മാത്യു എന്നിവർ പ്രസംഗിച്ചു. കാലം ചെയ്ത തോമസ് മാർ അത്താനാസയോസ് തിരുമേനിയെ അനുസ്മരിച്ചുകൊണ്ട് അനി കെ. തോട്ടുപുറം അനുശോചനം അവതരിപ്പിച്ചു.