karthika-ponkala-coupon
karthika ponkala Coupon

കടമ്പനാട് : ചരിത്രപ്രസിദ്ധവുമായ മണ്ണടി ദേവീക്ഷേത്രത്തിലെ കാർത്തിക പൊങ്കാല കൂപ്പൺ പഴയകാവ് ദേവീക്ഷേത്ര മേൽശാന്തി ശിവദാസൻ പോറ്റി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.ബലഭദ്രൻ പിള്ളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ക്ഷേത്രം ദേവസ്വം ഓഫീസിൽ നിന്നും ഭക്തജനങ്ങൾക്ക് കൂപ്പൺ കൈപ്പറ്റാവുന്നതാണ് നവംബർ 23ന് രാവിലെ 7.30 ന് ക്ഷേത്രത്തിൽപൊങ്കാല നടക്കും പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അവിനാഷ് പളളീനഴികത്ത് പ്രസിഡന്റ് ആർ.ബലഭദ്രൻപിള്ള, സഹദേവപ്പണിക്കർ, സബ് ഗ്രൂപ്പ് ഓഫീസർ ഗോവിന്ദൻപോറ്റി, ക്ഷേത്രം മേൽശാന്തി ദുർഗ്ഗാപ്രസാദ്, രാജേന്ദ്രൻപിള എന്നിവർ പങ്കെടുത്തു.