പത്തനംതിട്ട: ട്രാൻസ്പോർട്ട് റിട്ടയേർഡ് ഒാഫീസേഴ്സ് ഫോറം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ട്രാൻസ്പോർട്ട് പെൻഷൻകാരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി.എൻ.വിജയൻ (പ്രസിഡന്റ്), ബി.ചന്ദ്രശേഖരൻ പിളള (സെക്രട്ടറി), കെ.എം.സുകുമാരൻ (ട്രഷറർ).