പുല്ലാട്: പൊതുവിദ്യാലയങ്ങളെ കൂടുതൽ മികവുളളതാക്കാനും വിദ്യാലയ മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുവാനുമായി അക്കാദമിക ആക്ഷൻ പ്ലാൻ തയ്യാറാക്കി. വിവിധ സ്‌കൂളുകൾ തയ്യാറാക്കിയ നിർവഹണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം സെക്രട്ടറി സി.ടി.വിജയാനന്ദൻ സംസാരിച്ചു. എ.ഇ.ഒ ഷാജി. കെ ആന്റണി സ്വാഗതവും ബി.പി.ഒ ഷാജി എ.സലാം നന്ദിയും പറഞ്ഞു.