മല്ലപ്പള്ളി: അയ്യൻകാളി നയിച്ച വില്ലുവണ്ടി യാത്ര വിപ്ലവത്തിന്റെ 125-ാം മത് വാർഷികം സ്മൃതിപഥം പരിപാടിയുടെ മുന്നോടിയായി കെ.പി.എം.എസ് മല്ലപ്പള്ളി യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി. തെളളിയൂർ ശാഖയിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്.യൂണിയൻ അസി.സെക്രട്ടറി കെ.പി.രാജപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ.ഡി.രാജപ്പൻ, ജില്ലാ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ, ജില്ലാ അസ്സി.സെക്രട്ടറി ആർ.രാജേഷ് കുമാർ, ജാഥാ ക്യാപ്റ്റൻ മനോജ് കുമാരസ്വാമി, ഖജാൻജി യോഗി ദാസ് , കെ.ടി.പൊന്നപ്പൻ, കെ.പി.എം.എഫ് യൂണിയൻ പ്രസിഡന്റ് ശാലിനി രാജപ്പൻ, സെക്രട്ടറി സുജാ സത്യൻ, കെ.പി.വൈ.എം യൂണിയൻ പ്രസിഡന്റ് അനിഷ് കാട്ടാമല, അശോക് മല്ലപ്പള്ളി, വി.കെ.സുരേന്ദ്രൻ, മനോജ് മാന്താനം, പി.എസ് കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം കല്ലുപ്പാറ ശാഖയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം അനിൽ പിച്ചകപ്പള്ളിൽ, ആർ.മനു എന്നിവർ പ്രസംഗിച്ചു.