dcc

പത്തനംതിട്ട : ശബരിമല യുവതീ പ്രവവേശനവുമായി ബന്ധപ്പെട്ട് നവംബർ 15 ന് സംഘടിപ്പിക്കുന്ന കോൺഗ്രസ് മഹാസംഗമത്തിന്റെ ഒരുക്കങ്ങൾക്കായി സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ: പി.ജെ കുര്യൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻ രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവർ പ്രസംഗിച്ചു.