നാരങ്ങാനം: പുന്നോണ് പാടശേഖരത്തിൽ ഇക്കുറിയും ഉത്സവ പ്രതീതിയിൽ കർഷകർ വിത്തെറിഞ്ഞു. 50 ഏക്കറോളം വരുന്ന പാടത്ത് മുപ്പതിലേറെ കർഷകർ ചേർന്നാണ് ഇക്കുറിയും കൃഷിയിറക്കുന്നത്. വിത്തിടീൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, നാരങ്ങാനം കൃഷി ഓഫീസർ ധന്യ. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ജോൺ.പി.തോമസ്, വാർഡ് മെമ്പർ റോസമ്മരാജൻ. ഗ്രൂപ്പ് ഫാമിംഗ് പ്രസിഡന്റ് വി.കെ.പ്രഭാകരൻ, സെക്രട്ടറി രാജു വർഗീസ്, എന്നിവർ പങ്കെടുത്തു.