അടൂർ: ബന്ധുക്കൾ സംരക്ഷിക്കാത്തതിനെ തുടർന്ന് കുറ്റൂർ മുളവേലിൽ പടിഞ്ഞാറേതിൽ ഭാർഗവിയമ്മ (67)യ്ക്ക് സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് അടൂർ മഹാത്മയിൽ അഭയമൊരുക്കി. വളരെ നാളുകളായി ഭക്ഷണവും വൈദ്യസഹായവും ലഭിക്കാതെ ഭാർഗവിയമ്മ അവശനിലായിരുന്നു. ഈ അവസ്ഥ ശ്രദ്ധയിൽ പെട്ട വെൺപാല ഒന്നാം വാർഡിലെ വയോജന ക്ലബ്ബിലെ അംഗങ്ങൾ വിവരം ഐ.സി.ഡി.എസ് സുപ്പർവൈസർ മെഹറുന്നീസ ബീഗത്തിനെ അറിയിക്കുകയായിരുന്നു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനുരാധാ സുരേഷും വാർഡംഗം ഇന്ദുലേഖയും ഭാർഗ്ഗവിയമ്മയുടെ അവസ്ഥ നേരിൽ കണ്ട് സാമൂഹ്യനീതി വകുപ്പിന് റിപ്പോർട്ട് തയ്യാറാക്കി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥിന്റെ സാനിദ്ധ്യത്തിൽ അമ്മയെ ഏറ്റെടുക്കുകയായിരുന്നു.