koduman-kalunku
കലുങ്ക് തകർന്നു


കൊടുമൺ : ചന്ദനപള്ളി കൂടൽ പാതയിൽ പിളളാർമുക്ക് ഭാഗത്തെ കലുങ്ക് തകർന്ന് ഉണ്ടായ കുഴി അപകട ഭീഷണി ഉയർത്തുന്നു . നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയുടെ മദ്ധ്യ ഭാഗത്തായി കലുങ്കിന് മീതെയുളള സ്ളാബ് തകർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത് . ഈ ഭാഗത്ത് രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് ഇരുചക്ര വാഹന യാത്രികർ അടക്കമുളളവർ അപകടത്തിൽപ്പെടാൻ ഇടയാക്കും .ഭാരം കയറ്റിയ വലിയ വാഹനങ്ങളടക്കം കടന്നു പോകുന്ന ഈ പാതയിലെ തകർന്ന സ്ളാബ് മാറ്റി സ്ഥാപിക്കാൻ നടപടി ഇനിയുമായിട്ടില്ല.