കോഴഞ്ചേരി :പുല്ലാട് എൻ.എസ്.എസ് 292-ാം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനാചരണവും വിശ്വാസ സംരക്ഷണ നാമജപവും നടന്നു. കരയോഗം പ്രസിഡന്റ് ടി.എസ്. സതീഷ്‌കുമാർ പതാക ഉയർത്തി. വിശ്വാസ സംരക്ഷണ നാമജപയജ്ഞം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയകുമാർ വല്ലൂഴത്തിൽ ഉദ്ഘാടനം ചെയ്തു. കരയോഗം മുൻ പ്രസിഡന്റ് പി.ആർ ചന്ദ്രശേഖരൻ നായർ, സെക്രട്ടറി കെ.കെ.രാമചന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു. എം.എസ്. രാജശേഖരൻ നായർ, പി.ജി. രഘുനാഥൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ആർ. ജയകുമാർ, സി.ഡി. ശിവപ്രസാദ്, ആർ. ജയ, പി.ജി. പത്മിനികുമാരിയമ്മ, ഓമന എസ്. നായർ എന്നിവർ നേതൃത്വം നൽകി.