00016
എ.കെ.പി.എ മല്ലപ്പള്ളി മേഖലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) മല്ലപ്പള്ളി മേഖലാ സമ്മേളനം നടന്നു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തോമസ് പി. മാത്യു അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, എ.കെ.പി.എ ജില്ലാ പ്രസിഡന്റ് അനിൽ സെൻ, ജില്ലാ സെക്രട്ടറി ഗ്രിഗറി അലക്സ്, മേഖലാ സെക്രട്ടറി ബാബു ശ്രീധർ, ജില്ലാ ട്രഷറാർ പ്രദീപ് ഐശ്വര്യ, സംസ്ഥാന കമ്മിറ്റി അംഗം ഹരി ഭാവന, ബിനു ചാക്കോ, ആർ.കെ. ഉണ്ണിത്താൻ, സിബി ചാക്കോ, ബിനോയ് മാത്യു ശാമുവേൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സിബി മാത്യു (പ്രസിഡന്റ്) തോമസ് മാത്യു (വൈസ് പ്രസിഡന്റ്), ജയൻ പല്ലവി (സെക്രട്ടറി), സാജു ഫിലിപ്പ് (ജോ. സെക്രട്ടറി), ബിനോയ് മാത്യു (ട്രഷറാർ) അഭിജിത് അലക്സ് (പി.ആർ.ഒ) എന്നിവരെയും ജില്ലാക്കമ്മിറ്റി അംഗങ്ങളായ ഗ്രിഗറി അലക്സ്, ജോബി അലക്സാണ്ടർ, ബാബു ശ്രീധരൻ എന്നിവരെ തെരഞ്ഞെടുത്തു.