തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി. ആർ.ഡി.എസ്) ഗുരുകുല ഉപദേഷ്ടാ-ട്രെയിനി പി.എസ്. വിജയകുമാർ (72) നിര്യാതനായി. മുരിക്കമേൽ ഗവ. വി.എച്ച്.എസ്.എസ്. റിട്ട: ഹെഡ്മാസ്റ്ററാണ്. ശാന്തിപുരം ശാഖാ യുവജനസംഘം സെക്രട്ടറി, ശാഖാ സെക്രട്ടറി, ഉപദേഷ്ടാവ്,മേഖലാ ഉപദേഷ്ടാവ്, പി. ആർ.ഡി.എസ്സ്. ഇലക്ഷൻ കമ്മീഷൻ ഉപദേഷ്ടാ-സെക്രട്ടറി സമിതി സെക്രട്ടറി, പി. ആർ.ഡി.എസ്. ഹൈ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. . ഇന്ന് രാവിലെ 10ന് മുണ്ടക്കയം പുഞ്ചവയലിലെ പൂവത്താനം വസതിയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയ്ക്ക്‌ശേഷം പി. ആർ.ഡി.എസ്സ്. നേതാക്കൾ ഭൗതിക ശരീരം സഭക്കുവേണ്ടി ഏറ്റുവാങ്ങും തുടർന്ന് പി. ആർ.ഡി.എസ്സ്. ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിൽ 11.30 മുതൽ പൊതു ദർശനത്തിന് വയ്ക്കും. 2.30ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ കാർമികത്വത്തിൽ പി. ആർ.ഡി.എസ്സ്. ശ്മശാനത്തിൽ സംസ്‌ക്കരിക്കും. ഭാര്യ : രാജമ്മ ഊട്ടുപാറ കുളക്കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : സുകുമാരി പ്രദീപ്, മനോജ് പി.വി. മരുമക്കൾ : പ്രദീപ് കല്ലാനിയിൽ, സനിതാ മനോജ് കുതിരക്കാട്ടിൽ (പോസ്റ്റൽ അസിസ്റ്റന്റ് മുണ്ടക്കയം).