എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയിലെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ കോളന്നൂർ പാലവിള വീട്ടിൽ വസന്തകമാരിയുടെ വസതിയിൽ സന്ദേശ പ്രാർത്ഥനസംഗമം സംഘടിപ്പിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്‌ഘാടനം ചെയ്തു.
യതിപൂജ സന്ദേശ സമ്മേളനം യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗുരു ധർമ്മ പ്രചാരകനും മാന്ത്രികനുമായ വർക്കല മോഹൻദാസ് മാജിക് ഷോ അവതരിപ്പിച്ചു. യൂണിയൻ കൗൺസിൽ അംഗം വി. മൻമഥൻ, സെക്രട്ടറി ടി.സജീവ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൗൺസിൽ അംഗം വിനോദ് ഉമ്മൻകാല സ്വാഗതവും ശിവനാമം അനിൽകുമാർ നന്ദിയും പറഞ്ഞു. പ്രദീപ് കൃഷ്ണ, ശരത്, വിനായക സുനിൽ കുമാർ, പ്രഭ്വിരാജ്, പ്രസന്നാതമ്പി, രജനീശ്വരി, ജഗദ, രേണുക തുടങ്ങിയവർ നേതൃത്വം നൽകി.