കൊല്ലം: റഷ്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കോൺഫെ‌ഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് (കോൺഫ്ര) കേരള, എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് മേഖലകളിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ നടത്തും. 14ന് കൊല്ലം വിമല ഹൃദയ സ്കൂളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് രജിസ്‌റ്റർ ചെയ്യണം. 'ലഹരി വിരുദ്ധത വിദ്യാർത്ഥി ജീവിതവ്രതം", 'പശ്ചിമഘട്ടം ജൈവവൈവിദ്ധ്യ കാലാവസ്ഥ സംരക്ഷണ കോട്ട", 'ജൈവവൈവിദ്ധ്യ സംരക്ഷണം സുസ്ഥിര ജീവിതത്തിന്", 'മഴവെള്ളം പാഴാക്കണമോ" തുടങ്ങിയവയാണ് അടിസ്ഥാന വിഷയങ്ങൾ. ഫോൺ​: 9447261253, 9447045257, 9497638737.