കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ഭദ്രകാളിദേവീ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും.
നാളെ വൈകിട്ട് 5.10ന് 1008 കുമാരിമാർക്കുള്ള വസ്ത്രദാനം ഹൈക്കോടതി ജഡ്ജി പി. സോമരാജൻ നിർവഹിക്കും. 7.15ന് നവരാത്രി മഹോത്സവം എഴുകോൺ നിളാ പാലസ് ഉടമ പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് 7ന് നാദസ്വരക്കച്ചേരി. 12ന് വെകിട്ട് 5.30ന് നൃത്തസന്ധ്യ. 13ന് രാവിലെ 9.30ന് നവഗ്രഹശാന്തിഹോമം, വൈകിട്ട് 7ന് ജുഗൽബന്ദി. 14ന് വൈകിട്ട് 7ന് നൃത്തസന്ധ്യ. 15ന് രാവിലെ 11ന് മഞ്ഞൾപൊടി അഭിഷേകം, വൈകിട്ട് 7ന് സംഗീതക്കച്ചേരി. 16ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, വൈകിട്ട് 6.10ന് പൂജവെയ്പ്, 7ന് സംഗീതസദസ്. 17ന് വൈകിട്ട് 6ന് നാമജപഘോഷം. 18ന് രാവിലെ 7.30 മുതൽ സംഗീതാരാധന,10.30ന് കന്യകാപൂജ, വൈകിട്ട് 5ന് ശോഭായാത്ര, രാത്രി 7ന്  കൂനമ്പായിക്കുളത്തമ്മ ഡാൻസ് അക്കാഡമിയുടെ നൃത്തസമന്വയം.

19ന് രാവിലെ 6.40ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. ഹൈക്കോടതി ജഡ്ജി പി.സോമരാജൻ, ഡോ. എം.ശാർങധരൻ, ഡോ. അൻസലാംരാജ്, എൻ.സൺദേവ്, ഡോ.എൻ.രത്‌നകുമാരി, ഡോ.കെ.വി.സനൽകുമാർ, ഡി.ആനന്ദൻ, പ്രൊഫ. രാമചന്ദ്രൻനായർ,  എസ്.സദാശിവൻനായർ, എസ് രഘുനാഥൻ, എ.ജയരാജ്, അടുതല ജയപ്രകാശ്, ഡോ.ടി.മഹാലക്ഷ്മി, പ്രൊഫ. ജി.മോഹൻദാസ്, പ്രൊഫ.ബി.വിജയലാൽ, സി.ടി.രാജു, പ്രൊഫ. കെ.പ്രദീഷ്, പ്രൊഫ. എസ്. പ്രമോദ്, പ്രൊഫ. ചാണ്ടപിള്ള പണിക്കർ, പ്രൊഫ. എസ്.അൻസർ,  പ്രൊഫ. ബെന്നിജോസഫ്, പ്രൊഫ. എൻ.എസ്. സന്ധ്യ, ജെ.ദിലീപ്കുമാർ, സി.ആർ.അനിതകുമാരി, വർഷ കൈത്തൻ, ജാക്‌ലിൻനാദ്, ക്ഷേത്രം മേൽശാന്തി രാജേന്ദ്രൻതന്ത്രി എന്നിവർ കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കും. 11.30ന്  കളഭാഭിഷേകം.