കൊല്ലം: 2017- 18 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളുടെയും ഡിഗ്രി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാനവർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളിൽ കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ മാതാപിതാക്കളുടെ കുട്ടികളിൽ നിന്ന് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളത്തിലെ യൂണിവേഴ്സിറ്റികളിലും പഠിച്ച് ആദ്യ അവസരത്തിൽ ജയിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളു. അപേക്ഷകർ കുറഞ്ഞത് 12 മാസത്തിൽ കുറയാതെ അംശാദായം അടച്ചവരും ആധാർ കാർഡ് നൽകി ഡിജിറ്റലൈസേഷൻ നടപടി പൂർത്തിയാക്കിയവരും അംശാദായ കുടിശിക ഇല്ലാത്തവരുമാകണം. പൂരിപ്പിച്ച അപേക്ഷ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, അംഗത്തിനനുവദിച്ച പാസ് ബുക്കിന്റെ പകർപ്പ് സഹിതം നവംബർ 15 നകം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഡിവിഷണൽ ഓഫീസിൽ സമർപ്പിക്കണമെന്ന് വെൽഫെയർ ഫണ്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0474 2796844