ചാത്തന്നൂർ: ഇത്തിക്കര കൊച്ചു പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആക്ടീവ സ്കൂട്ടർ കണ്ടെത്തി.സ്കൂകൂട്ടറി ൽഎത്തിയ സ്ത്രീയും പുരുഷനും ആറ്റിൽ ചാടിയതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സ്കൂട്ടർ പരിശോധിച്ച പൊലീസ് പരവൂർ സുനാമി കോളനി നിവാസികളായ സുറുമി, മനു എന്നിവരുടെ തിരിച്ചറിയൽ കാർഡുകളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
സ്കൂട്ടറിനെക്കുറിച്ചും ഫോണുകളുടെ ഉടമകളെ കുറിച്ചും അന്വേഷണം നടത്തുകയാണെന്ന് ചാത്തന്നൂർ എസ്.ഐ എ.എസ്. സരിൻ പറഞ്ഞു.ഫയർഫോഴ്സിനെയും മറ്റും വിവരമറിയിച്ചിട്ടുണ്ട്. രാത്രി വൈകിയതിനാൽ ആറ്റിൽ തിരച്ചിൽ നടത്തുക ദുഷ്കരമാണെന്ന് പൊലീസ് അറിയിച്ചു.