പുത്തുർ: ചെറുപൊയ്കയിൽ വീട്ടീൽ കയറി യുവതിയെ മർദ്ദിച്ചതായി പരാതി.ചെറു പൊയ്ക തെക്ക് സജീവ് സദനിൽ സജീവിന്റെ ഭാര്യ രഞ്ജിനി (34)ക്കാണ് മർദ്ദനമേറ്റത്.സജീവിന്റെ വീട്ടിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് . രഞ്ജിനി കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പുത്തുർ പൊലീസ് കേസെടുത്തു.