ചവറ: ചവറയിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറിയും സി.പി. എം ലോക്കൽ കമ്മിറ്റി അംഗവുമായ സി. രതീഷ് , ഡി.വൈ.എഫ്.ഐ ചവറ ഈസ്റ്റ് മേഖല പ്രസിഡന്റ് അശ്വിൻ അരവിന്ദ്, യൂണിറ്റ് സെക്രട്ടറി അനന്ദു എന്നിവർക്കാണ് മർദ്ദനമേറ്റത്. . അടൂർ ക്യാമ്പിലെ പൊലീസുകാരനായ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ ലാത്തിയുപയോഗിച്ച് മർദ്ദിക്കുകയായിരുന്നത്രേ. ബ്ലോക്ക് സെക്രട്ടറി രതീഷിന്റെ മുഖത്തിന് പരിക്കേറ്റു. പരിക്കേറ്റവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അജീഷ് കളിയ്ക്കമുറി അദ്ധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ, എൻ വിക്രമകുറുപ്പ്, ആർ .സുരേന്ദ്രൻപിള്ള, അനൂപ്ഷാഹുൽ, മനീഷ്, രതീഷ് പരിമണം, സംജിത്ത്, സൂരജ്, റിയാദ് എന്നിവർ സംസാരിച്ചു.