കൊല്ലം: മീ ടു കാമ്പയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകളിൽ സി.പി.എം തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
എം.ജെ. അക്ബർ ഏഷ്യൻ ഏജ് പത്രത്തിന്റെ എഡിറ്ററായിരിക്കെ അപമാനിക്കാൻ ശ്രമിച്ചെന്ന മാദ്ധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എം.ജെ അക്ബർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട വൃന്ദാകാരാട്ട്, സി.പി.എം ജനപ്രതിനിധികൾ ഉൾപ്പെട്ട വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സി.പി.എം കാർ പ്രതികളായാൽ വേട്ടക്കാർക്കൊപ്പം നിൽക്കുകയോ, മൗനം പാലിക്കുകയും ചെയ്യുന്ന വൃന്ദാകാരാട്ട് സ്ത്രീ സമൂഹത്തിന് അപമാനകരമാണ്.
ശശി എം.എൽ.എ യുടെ വിഷയത്തിൽ പ്രതികരിക്കാത്ത വൃന്ദാകാരാട്ടും സി.പി.എം നേതൃത്വവും മുകേഷ് എം.എൽ.എ യുടെ വിഷയത്തിൽ മൗനം വെടിയണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.