kada
ദേശിയ പാതയോരത്തെ ആര്യങ്കാവ് വണിജ്യ നികുതി ചെക്ക്പോസ്റ്റിന് സമീപത്തെ അനധിക‌ൃതമായി സ്ഥാപിച്ച കടകൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ച് നീക്കുന്നു.

 

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ അനധികൃതമായി റോഡിലേക്ക് ഇറക്കി സ്ഥാപിച്ച പത്ത് വ്യാപാരശാലകൾ പൊളിച്ചുനീക്കി. ദേശീയ പാത ഉദ്യോഗസ്ഥരുടെയും, പൊലിസിന്റെയും സംരക്ഷണയിലാണ് ഒഴിപ്പിക്കൽ നടത്തിയത്. ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക്പോസ്റ്റിന് സമീപത്ത് വർ‌ഷങ്ങളായി കച്ചവടം നടത്തി വന്ന വ്യാപാര ശാലകളുടെ മുൻ ഭാഗമാണ് ജെ.സി.ബി.ഉപയോഗിച്ച് നീക്കം ചെയ്തത്. കച്ചവടക്കാർ സ്വയം ഒഴിഞ്ഞ് മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിൽചില കച്ചവടക്കാർ സ്വയം ഒഴിഞ്ഞുമാറിയിരുന്നു. ശേഷിച്ചവരെയാണ് ഇന്നലെ ഒഴിപ്പിച്ചത്. കഴിഞ്ഞ മാസം ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം ജംഗ്ഷനിൽ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച ആറ് കടകൾ പൊളിച്ചുനീക്കിയിരുന്നു.