കൊല്ലം: ക്രിസ്തുരാജ് എച്ച്.എസ്.എസിലെ റിട്ട. അദ്ധ്യാപകൻ മതിലിൽ കൊച്ചുപടന്നയിൽ വീട്ടിൽ പരേതനായ ആർ. ഏലിയാസിന്റെ ഭാര്യ സ്റ്റെല്ലാമ്മ ഏലിയാസ് (88, റിട്ട. ഹെഡ്മിസ്ട്രസ്, കടവൂർ എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കടവൂർ സെന്റ് കസ്മീർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആലീസ് വർഗീസ് (റിട്ട. അദ്ധ്യാപിക, വിമലഹൃദയ എച്ച്.എസ്.എസ്), ഇഗ്നേഷ്യസ് (സൗദി അറേബ്യ), കുസുമം പയസ് (അദ്ധ്യാപിക, വിലമഹൃദയ എച്ച്.എസ്.എസ്), അമല ബെയ്‌ലി (സബ് രജിസ്ട്രാർ, എറണാകുളം), അനിതാ തോമസ് (ഡെപ്യൂട്ടി ഡയറക്ടർ, പ്ലാനിംഗ് ബോർഡ്, എറണാകുളം), ഡോംസൺ ഏലിയാസ് (അദ്ധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്.എസ് കോയിവിള), സുനിൽ ഏലിയാസ് (അദ്ധ്യാപകൻ, സെന്റ് ആഗ്നസ് എച്ച്.എസ് നീണ്ടകര), പരേതരായ സേവ്യർ ഏലിയാസ്, ആൽബി പാട്രിക്, തോമസ് ഏലിയാസ്. മരുമക്കൾ: നോറൻസിയ, പാട്രിക് നോർബർട്ട്, എൽ. വർഗീസ്, പയസ് ഡിക്രൂസ് (സീനിയർ സെക്ഷൻ എൻജിനിയർ, സതേൺ റെയിൽവേ, തിരുവനന്തപുരം), ബെയ്‌ലി ജോസഫ് (എഫ്.എ.സി.ടി, ആലുവ), തോമസ് വർഗീസ് (റിട്ട. പ്രൊഫ. ഗവ. കോളേജ്, അമ്പലപ്പുഴ), ഗ്രെയ്സ് പോൾ (അദ്ധ്യാപിക, ജി.എം.എൽ.പി.എസ്, മുകുന്ദപുരം), ബിജിമോൾ. ഫോൺ: 9446527134, 9447334686.